District News
പാരിപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പാരിപ്പള്ളി മീനമ്പലം നൂപുരയിൽ പി.ജി. ദിലീപ് കുമാർ (65) ആണ് മരിച്ചത്.
കഴിഞ്ഞ 29 ന് രാത്രി 7.30 ന് മീനമ്പലത്താണ് അപകടമുണ്ടായത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചേ മൂന്നിനായിരുന്നു മരണം. ഭാര്യ: സത്യ ലത . മക്കൾ: ധന്യ, ദിവ്യ.
District News
നെടുമ്പാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അകപ്പറമ്പ് മടത്തുംകുടി വർഗീസിന്റെ മകൻ ബിബിൻ (41) ആണ് മരിച്ചത്. കരിയാട് - മറ്റൂർ റോഡിൽ അകപ്പറമ്പ് ഭാഗത്ത് ഫെബ്രുവരി 10 നാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോയ ബിബിനെ പിന്നിലൂടെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് മരിച്ചു. നെടുമ്പാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബിബിൻ അങ്കമാലി ഭീമ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. അമ്മ: ഫിലോമിന. സഹോദരൻ: ജുബിൻ. ഭാര്യ: നിജിമോൾ. മകൾ: ഇവാഞ്ചലിൽ മരിയ. സംസ്കാരം നടത്തി.
District News
മുഹമ്മ: വാഹനാപകടത്തെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പന്നിശേരിവെളി ജി. പുഷ്കരൻ (65) മരിച്ചു.
ഫെബ്രുവരി ആറിന് വൈകിട്ട് വലിയകലവൂർ ആനകുത്തി പാലത്തിനു സമീപം ഭാര്യയോടൊപ്പം റോഡിലൂടെ നടന്നുപോകവേ അമിത വേഗത്തിൽ പിന്നിൽനിന്നു വന്ന ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാത്തിൽ ദൂരെ തെറിച്ചുവീണ പുഷ്കരനെ സമീപവാസികൾ ചേർന്ന് ആദ്യം പ്രൊവിഡൻസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ഗുരുതരമായതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്വകാര്യഹൗസ് ബോട്ടിലെ പാചകത്തൊഴിലായാണ്. ഭാര്യ പ്രഭാകുമാരി, മക്കൾ ജിബിമോൻ, ജിൻസി മോൻ.
District News
കൊറ്റംകുളം: ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് വാഹനാപകടം. രണ്ടു കാറുകളും ഒരു ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലോടെ കൊറ്റംകുളം മേൽപ്പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
വാടക്കുഭാഗത്ത് നിന്നും വരികയായിരുന്ന ഇന്നോവ കാർ സിഗ്നൽ തെറ്റിച്ച് വൺവേ റോഡിലേക്ക് കറിയതാണ് അപകട കാരണം. തൃപ്രയാർ ഭാഗത്ത് നിന്നും വന്നിരുന്ന ഇന്നോവ കാർ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന മാരുതി സുസുക്കി കാറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മാരുതിക്കാർ പിന്നിലോട്ട് പോയി വലിയ ടോറസിന്റെ മുമ്പിൽ ഇടിച്ചു. ലോറിക്കും ഇന്നോവയ്ക്കും നടുവിൽ കുടുങ്ങിയ മാരുതിയുടെ ഇരുവശവും തകർന്നു.
അപകടത്തിൽ ഇരുവാഹന യാത്രികർക്കും പരിക്കേൽക്കാതിരുന്നത് ആശ്വാസമായി. തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതടസം നേരിട്ടു. ഹൈവേ പോലീസും മോട്ടോർവാഹനവകുപ്പ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.വടക്കുനിന്നും വരുന്ന വാഹനങ്ങൾക്ക് തെക്കോട്ട് പോകുന്നതിനുള്ള വ്യക്തമായ ദിശാസൂചിക സ്ഥാപിക്കാത്തതും ഇവിടെ വാഹന ഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
Kerala
മലപ്പുറം: വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
മലപ്പുറം എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ ബാപ്പുട്ടി (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ബസ് സ്റ്റാൻഡിനു മുന്നിൽ ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്.
അതേസമയം, പൊന്നാനി അയിങ്കലത്ത് കാറിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ആലപ്പുഴ സ്വദേശി സിബി (55) ആണ് മരിച്ചത്.
പൂനെയിലേക്ക് ലോഡുമായി പോകുകയായിരുന്ന ലോറിയിലെ ഡ്രൈവറായ സിബി ലോറി നിർത്തി ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
വാഹനത്തിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
District News
ബസ് മിനി ലോറിയുമായി
കൂട്ടിയിടിച്ച് 14 പേർക്കു പരിക്ക്
കുന്നംകുളം: പന്നിത്തടം സെന്ററിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് 14 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ അഞ്ചിനാണ് അപകടമുണ്ടായത്.
മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട്, താമരശേരി സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കേച്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് പന്നിത്തടം സെന്ററിൽവച്ച് കുന്നംകുളത്തുനിന്നും ഗാനമേളയുടെ ലൈറ്റുകളും ജനറേറ്ററുമായി പോവുകയായിരുന്നു മിനി ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയും മിനി ലോറി പൂർണമായും തകരുകയും ചെയ്തു. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിസമയങ്ങളിൽ പന്നിത്തടത്തു നടക്കുന്ന അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.
പാവറട്ടിയിൽ വാഹനാപകടം
അഞ്ചുപേർക്കു പരിക്ക്
പാവറട്ടി: അതിവേഗത്തിൽ എത്തിയ കാർ മറ്റു വാഹനങ്ങളിൽ ഇടിച്ച് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്കു പരിക്ക്. കാർ രണ്ട് ഇരുചക്ര വാഹനങ്ങളിലും ഒരു പെട്ടി ഓട്ടോറിക്ഷയിലും മറ്റൊരു കാറിലുമാണ് ഇടിച്ചത്. ചാവക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിനു കാരണമായ കാർ സെന്ററിലെ ബേക്കറിയുടെ ചുമരിലിടിച്ചാണുനിന്നത്. ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോ കീഴ് മേൽ മറിഞ്ഞു. ഡ്രൈവർ ഗഫൂറിനെ (48)ഓടിക്കൂടിയവർ ഓട്ടോയിൽ നിന്ന് വലിച്ചെടുക്കുകയായിരുന്നു.
ഇരുചക്ര വാഹനയാത്രികരായ ചാവക്കാട് മണത്തല സ്വദേശി മുസ്ലിം വീട്ടിൽ സുലേഖ (62), മരുമകൾ ഫാത്തിമ, തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടിൽ മുർഷിദ് (30), കരുവന്തല പെരിങ്ങാട്ട് വീട്ടിൽ അഖിൽ (27)എന്നിവർക്കും പരിക്കേറ്റു.
സുലേഖയ്ക്ക് നട്ടെല്ലിനു സാരമായ പരിക്കുണ്ട്. ബൈക്കുകൾ പൂർണമായും തകർന്നു. പരിക്കേറ്റവരെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ നാലുമാസം പ്രായമായ കുഞ്ഞ് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ആദ്യം ടൗൺ ജുമാമസ്ജിദിന്റെ സമീപത്തുവച്ച് മറ്റൊരു പെട്ടി ഓട്ടോറിക്ഷയുമായി കൂട്ടിയിടി ച്ചിരുന്നു. അവിടെനിന്ന് അതിവേഗത്തിൽ പാവറട്ടി സെന്ററിലേക്ക് എത്തിയാണ് മറ്റു വാഹനങ്ങളിൽ ഇടിച്ചതെന്നു പറയുന്നു.
District News
അമ്പലപ്പുഴ: മില്‍മാ പാല് വിതരണ വാഹനത്തിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ തൊഴിലാളിക്കു പരിക്ക്. അമ്പലപ്പുഴ വടക്ക് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജിന്റെ മകന് ഉഷസി(30)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ന് കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു സംഭവം.
മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയശേഷം വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പ്പെട്ട് വാതില്‍ പെട്ടെന്ന് തുറന്നപോയതോടെ ഉഷസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
District News
കൂത്തുപറമ്പ്: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചരക്കണ്ടി സ്വദേശി മരിച്ചു. ഉച്ചുളിക്കുന്നുമട്ടയിലെ സി. മനോജാണ് (38) മരിച്ചത്.
അടുങ്കുടി രാഘവന്- പരേതയായ ശൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാകേഷ്, മനീഷ. മൃതദേഹം നാട്ടിലെത്തിച്ച് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിച്ചു.
District News
കയ്പമംഗലം/തൃപ്രയാർ: ദേശീയപാതയിൽ എടമുട്ടം പാലപ്പെട്ടിയിൽ പെട്ടിഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശി കറുകപ്പറമ്പിൽ ബാലന്റെ മകൻ സന്തോഷ് (58) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെ സഹറാസ് ഓഡിറ്റോറിയത്തിനു മുന്നിലായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന പെട്ടിഓട്ടോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സന്തോഷിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: സുനന്ദിനി. മക്കൾ: സംഗീത് (യുകെ), സഞ്ജയ്.
District News
പിലാത്തറ: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. പിലാത്തറ കെപിഎം കോംപ്ലക്സിന് സമീപത്തെ പി. ഗണേശനാണ് (63) മരിച്ചത്.
കഴിഞ്ഞ 17ന് രാത്രി ഏഴോടെ ഏഴിലോട് എസ്എടി നഗറില്‍ പോപ്പുലര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24ന് രാവിലെയായിരുന്നു അന്ത്യം.
ഭാര്യ: കമല. മക്കള്‍: ഷൈജു (ശ്രീ വിനായക ഡ്രൈവിംഗ് സ്കൂള്‍), ഷാജി, വിജു.
District News
ഒല്ലൂർ: കമ്പനിപ്പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ പാലക്കാട് വല്ലപ്പുഴ സ്വദേശി നെല്ലിക്കുന്ന് പറമ്പിൽ വീട്ടിൽ ശിവാനന്ദനാണ് (47) മരിച്ചത്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഇന്നലെ രാവിലെയായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാറും എതിർദിശയിൽ പോവുകയായിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
District News
മേലൂർ: ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേലൂര്‍ പൂലാനി പുത്തന്‍കണ്ടത്തില്‍ ശശിയുടെ മകന് ജിഷ്ണു(29)ആണ് മരിച്ചത്.
ബൈക്കില്‍ ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന പൂലാനി മുക്കംമ്പിള്ളി വീട്ടില്‍ ഉണ്ണികൃഷ്ണനെ(29) പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ മാരാംകോട് വച്ചായിരുന്നു സംഭവം. കേക്ക് നിര്‍മാണ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും. ജോലി സംബന്ധമായ കാര്യത്തിന് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം നടത്തി. അമ്മ: അംബിക. സഹോദരന്: വിഷ്ണു.
District News
വടക്കാഞ്ചേരി: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ ഡിവൈൻ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. പരിക്കേറ്റ ചേലക്കര സ്വദേശി രാജേഷിനെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിവൈൻ ആശുപത്രിഭാഗത്തുനിന്നും വന്നിരുന്നകാർ നിയന്ത്രണംവിട്ട് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന രാജേഷിനാണു പരിക്കേറ്റത്. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
വടക്കാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട കാറും ലോറിയും റോഡിൽ നിന്നും തള്ളിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും ലോറിയുടെ മുൻഭാഗം ഭാഗികമായും തകർന്നു.
നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ചുകയറി മറിഞ്ഞു
വടക്കാഞ്ചേരി: പരുത്തിപ്രയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിൽ കാർ ഓടിച്ചിരുന്ന നെടുമ്പുര സ്വദേശി ക്കു പരിക്കേറ്റു. വ്യാപാര സ്ഥാപനത്തിന്റെ ഇരുമ്പുകോണിയും ഇടിച്ചു തകർത്തു. തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ പരുത്തിപ്രയിലാണ് അപകടം. ചെറുതുരുത്തി നെടുമ്പുര സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ സ്വകാര്യ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചശേഷമാണു തലകീഴായി മറിഞ്ഞത്.
District News
പുൽപ്പള്ളി: കാറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർ മരിച്ചു. ചെറ്റപ്പാലം തളിയാപറന്പിൽ റോയിയാണ്(51) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ കാപ്പിസെറ്റ്-പയ്യന്പള്ളി റോഡിലെ താഴെ ചെറ്റപ്പാലം ഭജനമഠത്തിന് സമീപം നടന്ന അപകടമാണ് റോയിയുടെ ജീവനെടുത്തത്.
ഉദയക്കവല ഭാഗത്തുനിന്നു പോക്കറ്റ് റോഡിലൂടെ പ്രധാന പാതയിലേക്ക് കടക്കുകയായിരുന്ന ഓട്ടോറിക്ഷയും പുൽപ്പള്ളി ഭാഗത്തുനിന്നു ഇറക്കത്തിലൂടെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ റോയിയെ ഉടൻ ടൗണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചെറ്റപ്പാലം സെന്റ് മേരീസ് സിംഹാസനപ്പള്ളിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ബേസിൽ, മരിയ സൂസൻ.
District News
പയ്യന്നൂര്‍: എട്ടിക്കുളത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മാട്ടൂല്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ തെക്കുമ്പാട് കടവിനു സമീപത്തെ മുഹമ്മദ് ഫൈസല്‍-സൈനബ ദമ്പതികളുടെ മകന് തായവളപ്പില് മുഹമ്മദ് ഫയാസ് (17) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാട്ടൂല്‍ ആര്‍സി ചര്‍ച്ച് കോളനിക്കു സമീപത്തെ സലിം ഹാജിയുടെ മകന് മുഹമ്മദ് റാസിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെ രാമന്തളി എട്ടിക്കുളത്തിനു സമീപം മൊട്ടക്കുന്നിലായിരുന്നു അപകടം. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിലെ ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയായ ഫയാസും ഇതേ കോളജിലെ ബിസിഎ വിദ്യാര്‍ഥി റാസിയും അതിരാവിലെതന്നെ മാട്ടൂലില്‍നിന്നും സ്കൂട്ടറിലെത്തിയതായിരുന്നു. ഇവര്‍ മൊട്ടക്കുന്ന്-പരത്തിക്കാട് റോഡരികിലെ എടുത്തുവച്ച കല്ല് എന്ന വലിയ പാറ കാണാനെത്തി തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുത്തനെയുള്ള ഇറക്കത്തിലെ വളവില്‍ നിയന്ത്രണമില്ലാതെ അതിവേഗതയിലെത്തിയ സ്കൂട്ടര്‍ മരത്തിലിടിച്ചു മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ സ്കൂട്ടറിലെ പിന്‍സീറ്റ് യാത്രക്കാരനായ ഫയാസ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസ് മരണപ്പെട്ടിരുന്നു. അപകടകരമായ വിധത്തില്‍ സ്കൂട്ടറോടിച്ച് ഒരു മരണത്തിനിടയാക്കിയ സംഭവത്തില്‍ മരണപ്പെട്ട ഫയാസിന്റെ ബന്ധുവിന്റെ പരാതിയില്‍ സ്കൂട്ടറോടിച്ച റാസിക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സെയാന്‍, ഫൈസ എന്നിവരാണ് ഫയാസിന്റെ സഹോദരങ്ങള്‍.
District News
പിലാത്തറ: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആൻഡ് അഡ്വാന്‍സ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനി കടന്നപ്പള്ളി ചന്തപ്പുരയിലെ മാളവിക (18) യാണ് മരിച്ചത്.
പിലാത്തറ-പഴയങ്ങാടി റോഡില്‍ പെരിയാട്ട് ബസ്സ്റ്റോപ്പിന് സമീപം കഴിഞ്ഞ എട്ടിനായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അപകടത്തില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയും തലശേരി ചൊക്ലി സ്വദേശിനിയുമായ ആര്യ (18), ബുള്ളറ്റ് ബൈക്കിലെ യാത്രക്കരായ പഴയങ്ങാടി പള്ളിക്കര സ്വദേശി റെയ്സ് (19), റഫീദ് (21) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെയാണ് മാളവിക മരിച്ചത്. കടന്നപ്പള്ളി ചന്തപ്പുരയിലെ രഞ്ജിത്ത്-സൗമ്യ ദന്പതികളുടെ മകളാണ്. സഹോദരി: വൈഗ.
District News
വടക്കഞ്ചേരി: ദക്ഷിണാഫ്രിക്കയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.
അഞ്ചുമൂർത്തിമംഗലം ചെന്നക്കപ്പാടം കണ്ടപാത്ത് വീട്ടിൽ പ്രവീൺകുമാറാണ്(36) കഴിഞ്ഞ ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചത്. പ്രവീൺകുമാർ ഉൾപ്പെടെ ആറു പേർ യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് മൂന്ന് പേർ മരിച്ചിരുന്നു. രണ്ടു വർഷത്തോളമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്യുകയാണ്. ഇന്നു രാവിലെ ആറിന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം ഒമ്പതിന് ഐവർമഠത്തിൽ സംസ്കരിക്കും.
District News
ചെങ്ങന്നൂർ: എംസി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ പിരളശേരി ജംഗ്ഷനിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. തിരുവല്ല മേപ്രാൽ പനച്ചിയിൽ ജനീഷ് - അജി ദമ്പതികളുടെ മകൻ ജിത്തു ജനീഷ് (19) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ജിത്തു സഞ്ചരിച്ച ബുള്ളറ്റും തടിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ജിത്തു തൽക്ഷണം മരണമടഞ്ഞു. സംസ്കാരം നാളെ 12നു മേപ്രാൽ എ.ജി. ചർച്ച് സെമിത്തേരിയിൽ നടക്കും. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചെങ്ങന്നൂർ പോലീസ് കേസെടുത്തു. മുളക്കുഴയിലെ മാതൃവീട്ടിൽ താമസിച്ചാണ് ജിത്തു പഠിച്ചിരുന്നത്. നിലവിൽ മുളക്കുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. ജഫിൻ സഹോദരനാണ്.
District News
പാലാ: നിര്‍ത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയ കാര്‍ ഉടമയ്ക്കും ഇയാള്‍ ഹാജരാക്കിയ വ്യാജ ഡ്രൈവര്‍ക്കും എതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11നു പാലാ-രാമപുരം റോഡില്‍ സിവില്സ്റ്റേഷന് ജംഗ്ഷനു സമീപത്തെ പലചരക്കുകടയുടെ മുന്നിലാണ് അപകടമുണ്ടായത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാര്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ എന്ന വ്യാജേന ഭരണങ്ങാനം സ്വദേശി മനു(35)വിനെ കാറുടമ മുണ്ടുപാലം ആനിത്തോട്ടത്തില്‍ ജോര്‍ജുകുട്ടി സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. മനുവിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാളുടെ ലൊക്കേഷന്‍ അപകടസമയത്ത് മറ്റൊരിടത്താണെന്നും പോലീസ് കണ്ടെത്തി. അപകടസമയം കാര്‍ ഓടിച്ചത് ജോര്‍ജുകുട്ടി ആയിരുന്നുവെന്ന് ചിലര്‍ മൊഴി നല്‍കിയതോടെ സിസിടിവികള്‍ പരിശോധിച്ച് പോലീസ് ഇത് സ്ഥിരീകരിച്ചു.
അപകടം സൃഷ്ടിച്ച് വാഹനം നിര്‍ത്താതെ പോയതിനും വ്യാജപ്രതിയെ ഹാജരാക്കി പോലീസിനെ തെറ്റിദ്ധരിപ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് ജോര്ജുകുട്ടിക്കെതിരേ ഗൂഢാലോചന ഉള്‍പ്പെടെ രണ്ട് കേസുകളും എടുത്തിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ഓട്ടോയില്‍നിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കുകളോടെ മുണ്ടുപാലം പുത്തേട്ടുകുന്നേല്‍ റോസമ്മ ഉലഹന്നാന് (68) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലായില്‍ മത്സ്യവ്യാപാര സ്ഥാപനം നടത്തുന്ന ഉലഹന്നാനും ഭാര്യയും കടയടച്ച് ഓട്ടോയില്‍ വീട്ടിലേയ്ക്ക് പോകുംവഴിയാണ് അപകടം. സാധനങ്ങള്‍ വാങ്ങാന്‍ പലചരക്കുകടയുടെ മുന്നില്‍ നിര്‍ത്തിയതായിരുന്നു. റോസമ്മ ഓട്ടോയില്‍തന്നെ ഇരുന്നു. ഈ സമയം ഇതുവഴി വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുമറിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഓട്ടോയില്‍നിന്ന് തലയടിച്ച് റോഡില്‍വീണ വയോധികയുടെ ദേഹത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്ന
Kerala
കൊച്ചി: ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 3.30ഓടെ ഇടപ്പള്ളി ബാങ്ക് ജംഗ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മെട്രോ പില്ലറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
സംഭവത്തിൽ എളമക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.